India Kerala News latest news must read wayanad

വയനാട് ഇന്ന് നിശബ്ദ പ്രചാരണം; അവസാനവട്ട വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

വയനാട് ഇന്ന് നിശബ്ദ പ്രചാരണം. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും വയനാട് ചര്‍ച്ചയാണ്. 14 ലക്ഷത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. കഴിഞ്ഞ തവണ പോളിങ് ശതമാനം അല്‍പ്പം കുറഞ്ഞിരുന്നു. വോട്ടര്‍മാരെ കൂടുതല്‍ പോളിങ് ബൂത്തിലേക്ക് എത്തിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം.

ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളിലൂടെ യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇടതുപക്ഷത്തിന്റെ ആരോപണം. കള്ളപ്പണം ഒഴുക്കാന്‍ ശ്രമിക്കുന്നു, നിയമ വിരുദ്ധമായി കിറ്റ് വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ സജീവമാണ്. വോട്ടുറപ്പിക്കാനുള്ള അവസാന വട്ട സജീവ ശ്രമത്തിലും തിരക്കിട്ട നീക്കങ്ങളിലുമൊക്കെയാണ് മുന്നണികള്‍.

Related posts

കടം വാങ്ങിയ പണം നൽകിയില്ല, കാമുകിയെ ശല്യപ്പെടുത്തി; ഡല്‍ഹിയില്‍ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍

sandeep

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

sandeep

ഇന്ന് ഏപ്രിൽ ഒന്ന്; എങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായത് ?

sandeep

Leave a Comment