Kerala News latest news must read National News

‘ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ട്’: രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ

ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ.

എനിക്ക് ഡ്രില്ലിങ് മെഷീൻ ആവശ്യമുണ്ടായിരുന്നു എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല. എനിക്ക് വേണ്ടത് വേണ്ടത് ബോർവെല്ലിന്റെ മെഷീൻ ആണ്. ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെ നേവി ഒന്നും തന്നെ ചെയ്‌തിട്ടില്ല.

ബോർവെല്ലിന്റെ മെഷീൻ ഉണ്ടെങ്കിൽ തെരച്ചിലിന് സഹായമാകും. അത് ഉണ്ടെങ്കിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. പക്ഷെ അതിനുള്ള സഹായവും ഇവിടെ ലഭിക്കുന്നില്ല.

ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റഡാറിൽ കിട്ടാവുന്നതേയുള്ളു. ഇതൊക്കെ അതിനുള്ള തെളിവാണെന്നും രഞ്ജിത് പറഞ്ഞു. കരയിൽ 80 ശതമാനം മാത്രമാണ് മണ്ണ് നീക്കിയിട്ടുള്ളത് അത് ആർക്ക് പരിശോധിച്ചാലും മനസിലാകുമെന്നും രഞ്ജിത് പറഞ്ഞു.

അതേസമയം ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്.

ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.

Related posts

പെൻഷൻ ലഭിച്ചില്ല, കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു

sandeep

സ്വന്തമായി വാഹനമില്ല,കയ്യിൽ 15000 രൂപ, പേരിൽ 243 കേസ്; കെ സുരേന്ദ്രന്റെ പത്രിക വിവരങ്ങൾ

sandeep

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

sandeep

Leave a Comment