ലക്ഷദ്വീപിൽ കേരളത്തിൽനിന്ന് ഇന്ത്യൻ നിർമിത വിദേശമദ്യവും ബിയറുമെത്തി. കപ്പൽ മാർഗമാണ് ലക്ഷദ്വീപിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ബംഗാരം ദ്വീപിലേയ്ക്ക് 267 കെയ്സ് മദ്യം എത്തിയത്. ഇതിൽ 80 ശതമാനവും ബിയറാണ്. 21 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്.
ലക്ഷദ്വീപിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്സ് ബിയറും 39 കെയ്സ് വിദേശമദ്യവും 13 കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്.
വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപിൽ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകൾ മദ്യനിരോധിത മേഖലയായി തുടരും.