ലക്കി ഭാസ്‍കര്‍ വൻ ഹിറ്റായിരിക്കുകയാണ്. മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായ ചിത്രം കളക്ഷനില്‍ കുതിക്കുകയാണ്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
ലക്കി ഭാസ്‍കര്‍ സിനിമ നാലാം ആഴ്‍ചയിലും കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് 125ഓളം സ്‍ക്രീനുകളില്‍ ആണ്.
കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. അമരന്റെ പ്രഭയില്‍ അധികമാരും ഗൗനിക്കാത്തതായിരുന്നു തുടക്കത്തില്‍ ലക്കി ഭാസ്‍കര്‍.
നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.