രണ്ടുമാസം തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച വിദേശ നിക്ഷേപകർ മൂന്ന് ദിവസത്തിനിടെ 11113 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ തിരിച്ചു നിക്ഷേപിച്ചു.
ഒക്ടോബർ മാസത്തിൽ മാത്രം ഇന്ത്യയിലെ 113858 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചത്. നവംബർ 22 വരെ ഇതേ ട്രെൻഡ് തുടർന്നു. ഒക്ടോബറിന് ശേഷമുള്ള മൂന്നാഴ്ചകളിൽ 41872 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഒക്ടോബർ ഒന്നു മുതൽ നവംബർ 22 വരെ ആകെ ഒന്നരലക്ഷം കൂടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ഇതിനുശേഷം നവംബർ 25ന് 9947 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലേക്ക് തിരിച്ചെത്തി. തൊട്ടടുത്ത ദിവസം 1157 കോടി രൂപയുടെ നിക്ഷേപം കൂടിയെത്തി.
അതേസമയം ആഭ്യന്തര ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 7516 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതേ വിഭാഗം ഒക്ടോബറിൽ 1.07 ലക്ഷം കോടി രൂപയും നവംബറിൽ മുപ്പതിനായിരം കോടി രൂപയും ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിരുന്നു.