അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പോയിന്റുകളും നൽകി ലുലു യുഎഇ. യുഎഇയിലെ പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്ന ‘മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്’ ക്യാപെയ്നിന്‍റെ ഭാഗമായാണിത്.
ലുലു സ്റ്റോറുകളിൽ യുഎഇ വ്യവസായ വകുപ്പുമായി കൈകോർത്താണ് ക്യാമ്പയിൻ നടത്തുന്നത്.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്വവും വിപണന സാധ്യതയും നൽകാനാണ് പദ്ധതി.
യുഎഇയുടെ 53-ാം ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷനും, 5.3 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്.
ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി അധിക പോയിന്റുകളും ലഭിക്കും.