മലയളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ചെയ്ത താരം ജനപ്രീതിയിലും മുന്നിലാണ്.
സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ എടുത്ത നീണ്ട ഇടവേളയിലും അതങ്ങനെ തന്നെ തുടർന്നു.
ഒടുവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് വൻ തിരിച്ചുവരവും മഞ്ജു നടത്തി. നിലയിൽ തമിഴകത്തും തന്റെ സാന്നിധ്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് താരം.
നിലവിൽ നാല് തമിഴ് സിനിമകളിലാണ് മഞ്ജു വാര്യർ അഭിനയിച്ചത്. അതിൽ ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മറ്റ് മൂന്ന് സിനിമകളും തമിഴകത്തെ സൂപ്പർ താരങ്ങളുടെ പെയറായിട്ടാണ് അഭിനയിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഈ അവസരത്തിൽ മഞ്ജു വാര്യർ തന്റെ തമിഴ് സിനിമകൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫല വിവരങ്ങൾ പുറത്തുവരികയാണ്.