Kerala News latest news Malappuram must read

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; യുവാവിന് പരിക്ക്

മലപ്പുറം: മലപ്പുറം വളയംകുളത്ത് കാർ തല കീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ യുവാവിന് പരിക്കേറ്റു. എരമംഗലം സ്വദേശി ഷാഹിദ് (18) ആണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

കാർ മറ്റൊരു കാറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഷാഹിദിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്കേറ്റു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്‍റെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.

റോഡിന്‍റെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു.

അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോയി. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

പതിനെട്ടുകാരി ദളിത് പെൺകുട്ടിയോട് ക്രൂരത; കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്

sandeep

ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

sandeep

ആളില്ലാത്ത നേരത്ത് സൈമൺ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്ന് പൊലീസ്; പരാതിയുമായി ഭാര്യ സീന

sandeep

Leave a Comment