India Kerala News latest news must read National News

മലപ്പുറം ജില്ലയിൽ ട്രെയിൻ അപകടങ്ങൾ തുടർക്കഥ; രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് 7 മനുഷ്യജീവനുകൾ

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടാഴ്ചക്കിടെ ട്രെയിൻ അപകടത്തിൽ പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകൾ. പാളത്തിൽ നിന്നും ട്രെയിൻ തട്ടിയാണ് അപകട മരണങ്ങളേറെയും. പതിനഞ്ച് ദിവസത്തിനിടെ അഞ്ച് പേരാണ് ജില്ലയിൽ ട്രെയിൻ തട്ടി മാത്രം മരണപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് താഴേക്ക് വീണ് മരിക്കുന്നവരുടെ എണ്ണവും ചെറുതല്ല. രണ്ടാഴ്ചക്കിടെ രണ്ട് ജീവനുകൾ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ചിറമംഗലം സ്വദേശി മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വടകര ഇരിങ്ങലിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് വള്ളിക്കുന്ന് സ്വദേശിനിയായ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങിയിരുന്നു.

ബുധനാഴ്ച കുറ്റിപ്പുറത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ച കുറ്റിപ്പുറം സ്വദേശിയും നവംബർ രണ്ടിന് താനൂരിൽ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ട പരിയാപുരം സ്വദേശിയും, ഒക്ടോബർ 31ന് തൃശുരിൽ വെച്ച് ട്രെയിൻ തട്ടി വിധിക്ക് കീഴടങ്ങിയ കാളികാവ് സ്വദേശിയായ വിദ്യാർത്ഥിയും ട്രെയിൻ അപകടങ്ങളുടെ ഇരകളാണ്.

Related posts

വീട്ടില്‍നിന്ന് നിലവിളി, വാതിലിനരികെ ചോരയില്‍ കുളിച്ച് അധ്യാപിക; പട്ടാപ്പകല്‍ അരുംകൊല….

sandeep

ഒരു കണ്ണിന് കാഴ്ച് നഷ്ടപ്പെട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി

sandeep

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Sree

Leave a Comment