Kerala News latest news thiruvananthapuram

മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി വീണ് അഞ്ച് വയസ്സുകാരന് പരിക്കേറ്റ സംഭവം; അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ കുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റത്.അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരിക്കേറ്റ കുട്ടി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

Related posts

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

Sree

അജ്മാനില്‍ കാറിന് തീപിടിച്ച് മലയാളി മരിച്ചു

sandeep

കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം; പരാതി

Nivedhya Jayan

Leave a Comment