Kerala News latest news National News thrissur

25കാരിയെ പ്രണയിച്ച് വഞ്ചിച്ച 28കാരനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി പിതാവും സഹോദരനും

കോയമ്പത്തൂർ: പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും സഹോദരനും.

കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് സംഭവം. നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് തിങ്കളാഴ്ച പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരൻ.

കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്.

അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ മകളാണ് ആനന്ദി. മൂന്ന് വർഷത്തിലേറെ ആനന്ദിയുമായി പ്രണയ ബന്ധം മുന്നോട്ട് പോവുന്നതിനിടയിൽ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി.

ഇതോടെ ആനന്ദിയുമായുള്ള വിവാഹം യുവതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. യുവാവ് വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് വ്യക്തമായതിന് പിന്നാലെ യുവതി രണ്ട് മാസത്തിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

Related posts

തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി

sandeep

ഒടുവില്‍ ‘ജീനിയസി’ന് പൂട്ടിട്ട് പൊലീസ്; സജീനയ്ക്ക് നേരെയുള്ളത് വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകള്‍

Nivedhya Jayan

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര്‍ പിടിയില്‍

sandeep

Leave a Comment