Accident Kerala News latest news

പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്

ആറ്റുകാല്‍ പൊങ്കാലയ്ക്കായി പോകുന്നതിനിടെ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശികളായ ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം. 12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുമ്പയില്‍നിന്നും പേട്ടയില്‍നിന്നും പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്

Related posts

ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ; ഇന്ന് വിജയദശമി

sandeep

കനത്ത മഴ; വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

sandeep

ചാന്ദ്രയാൻ മൂന്നിൻ്റെ വിക്ഷേപണം ജൂലൈയിൽ; സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ

Sree

Leave a Comment