death India Kerala News latest news

പൂർണ്ണ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചു; ​ഗർഭസ്ഥ ശിശു മരിച്ചു

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു.

കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു.

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സർജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ​ഗർഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.

ALSO READ:മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ആറു നിലകളിലേക്ക് തീപടർന്നു

Related posts

സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം

sandeep

പ്രിയ മഹാനടൻ തിലകൻ്റെ 11-ാo ചരമദിനം തിലകൻ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ ജവഹർ ബാലഭവനിൽ വച്ച് ആചരിച്ചു.

sandeep

അനുവിന്റെ മരണത്തിന്റെ ചുരുളഴിയുന്നു; കൊലയ്ക്ക് പിന്നിൽ മുജീബ്; പ്രതി കൊടുംക്രിമിനൽ

sandeep

Leave a Comment