പല്ലനയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ ഒരു പ്രതികൂടി അറസ്റ്റിൽ. കേസിലെ ഏഴാം പ്രതി തൃക്കുന്നപ്പുഴ പല്ലന കായിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാസറിനെയാണ് (55) തൃക്കുന്നപ്പുഴ പൊലീസ് ചങ്ങനാശ്ശേരിയിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. മാർച്ച് 23-ന് പല്ലന കലവറ ജങ്ഷനിൽ വെച്ച് പല്ലന മട്ടത്തറക്കിഴക്കതിൽ അബ്ദുൽ ലത്തീഫിന്റെ മകൻ അബ്ദുൾ വാഹിദിനെ(30) സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തൃക്കുന്നപ്പുഴ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സി. എച്ച്. സാലി അടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ. നാലാംപ്രതി ലിയാക്കത്ത്, അഞ്ചാംപ്രതി നസീർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർ ഒളിവിലാണ്. മുഹമ്മദ് നാസറിനെ കോടതി റിമാൻഡ് ചെയ്തു.