Kerala News latest news Movies must read

നടൻ രാജേഷ് മാധവൻ വിവാഹിതനായി

നടൻ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും, അത് പ്രണയത്തിലേക്ക് മാറിയതും. ചിത്രത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് രാജേഷ് അവതരിപ്പിച്ചിട്ടുള്ളത്.

സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്തി കാരാട്ട്.

മറ്റ് മലയാളച്ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്തി കാരാട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ദീപ്തി.കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവ്.

Related posts

ഗുരുവായൂർ അമ്പലനടയിൽ കാളിദാസിനും താരിണിക്കും പ്രണയസാഫല്യം

sandeep

വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി  ബസും  കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

sandeep

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

sandeep

Leave a Comment