India Kerala News latest news must read

ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ

തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 വയസുള്ള ഉത്തമൻ കെ.എസ്. ആണ് മരിച്ചത്.

ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ 11.30 യോടെ ആയിരുന്നു അപകടം.

ഒല്ലൂർ ഗാങ് നമ്പർ രണ്ടിലെ കീമാൻ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്. നെടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

Related posts

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

sandeep

നമ്പര്‍ തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000

sandeep

പ്രവാസികൾക്ക് ആശ്വാസം ; ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ മതി

sandeep

Leave a Comment