Kerala News latest news Movies must read tamil nadu

നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം, സമൂഹമാധ്യമങ്ങളിൽ ധനുഷിനായി ഹാഷ്ടാഗുകൾ, താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു.

ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തർക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമായത്. ‘നാനും റൗഡി താൻ ‘ചിത്രം നിർമാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് ,അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ശ്രുതി ഹാസൻ അടക്കം നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related posts

ആത്മഹത്യാശ്രമം; അൽഹസർ ലോ-കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

sandeep

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

sandeep

ഡിജിപി ഓഫീസിലേക്ക് ഇന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്

sandeep

Leave a Comment