തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം.
നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്.
മസിനഗുഡിയിലെ മായാറില്‍ നാഗരാജ്(50), ദേവര്‍ ഷോലയിലെ എസ്‌റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ്(52) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് നാഗരാജിനെ ആന ആക്രമിച്ചത്.
എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് മാതേവിനെ കാട്ടാന ആക്രമിച്ചത്. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തി.
ALSO READ:കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
