India Kerala News latest news National News

ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്കൂറിനകം പ്രതികളെ പിടികൂടി കർണാടക പൊലീസ്

ബെംഗളൂരു: ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം.

ഡോക്ടറുടെ വേഷത്തിൽ എത്തിയ യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പൊലീസ് വീണ്ടെടുത്തു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായിയെന്ന് പൊലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസ്.

Related posts

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

sandeep

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

sandeep

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

sandeep

Leave a Comment