ടൂറിസം മാപ്പിൽ പുതു ചരിത്രം കുറിച്ച് സീപ്ലെയിൻ. ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പത്ത് മിനിറ്റ് നേരം ബോൾഗാട്ടി മറീനയിൽ മന്ത്രിമാരുമായി ആകാശത്ത് പറന്ന സീപ്ലെയിൻ ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് തിരിച്ചു. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ൻ സ്വീകരിക്കുക.