India Kerala News National News Sports

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ഒന്നാമത്

ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി.

ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. ഈ കലണ്ടർ വർഷത്തിൽ ഇത് രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തുന്നത്.

പെർത്തിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ അവിസ്മരണീയമായ പ്രകടത്തിനൊടുവിൽ എട്ടു വിക്കറ്റുകൾ നേടിയതോടെയാണ് ബുംറ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ബോർഡർ- ഗവാസ്കർ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ൽവുഡിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ.

ഡർബനില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് നിരയെ നയിക്കുന്ന കാഗിസോ റബാഡ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പെർത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടമുണ്ടാക്കിയിട്ടും ജോഷ് ഹേസ്ൽവുഡ് ഒരു സ്ഥാനം താഴ്ന്ന് മൂന്നാമതെത്തി.

ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയത്.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തി.

Related posts

ഇന്ന് ചിങ്ങം 1; കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

sandeep

കേരളം കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ച സമയം; 60 കോടി ചെലവിട്ട് ആശുപത്രി ഒരുക്കിയ രത്തൻ ടാറ്റ

Magna

നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ; കേരളത്തിൽ 6 ദിവസം അവധി

sandeep

Leave a Comment