India Kerala News latest news National News

വിമാനത്താവളത്തിൽ വന്നിറങ്ങി ലഗേജിന് കാത്തു നിൽക്കവെ ശാരീരികാസ്വാസ്ഥ്യം; വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്നിറങ്ങിയ വയോധികൻ ലഗേജിനായി കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.

തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിയായ ടി രാമാനുജലു (79) ആണ് മരിച്ചത്. വിദേശത്തുള്ള മകനെ സന്ദർശിച്ച ശേഷം പുലർച്ചെ 2.30നാണ് അദ്ദേഹം വിമാനമിറങ്ങിയത്.

തുടർന്ന് ടെർമിനലിൽ എത്തിയ ശേഷം കൺവെയർ ബെൽറ്റിന് സമീപം വന്ന സമയത്ത് ലഗേജ് എത്തിയിരുന്നില്ല. അതിനായി അവിടെ കാത്തുനിൽക്കുമ്പോഴാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

തൊട്ടുപിന്നാലെ കുഴഞ്ഞു വീണു. ഉടൻ തന്നെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Related posts

`ഇന്ത്യയാണ് സെൽഫ് ഗോൾ വഴങ്ങിയത്, അൻവറല്ല’; തെറ്റുകൾ ആർക്കും സംഭവിക്കാമെന്ന് സുനിൽ ഛേത്രി

sandeep

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു

Sree

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

sandeep

Leave a Comment