India Kerala News latest news must read National News

സംഭല്‍ യാത്ര, യുപിയിൽ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞു

ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിർത്തിയിൽ വൻ പൊലീസ് സന്നാഹം.

യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം.

യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേ‍ഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്.

പൊലീസ് വഴിയടച്ചതോടെ ഗാസിപ്പൂരില്‍ വന്‍ ഗതാഗതകുരുക്കാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനനിരയുണ്ട്. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ജനരോഷം ഉയര്‍ത്താനാണ് പൊലീസ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.

പൊലീസിന്‍റെ നിയന്ത്രണത്തെ തുടര്‍ന്ന് ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

Related posts

പെൺകരുത്ത്… റാഫേൽ യുദ്ധവിമാന പൈലറ്റായ ആദ്യ വനിത ശിവാംഗി സിംഗ്

Sree

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് തുടങ്ങും

sandeep

പത്തനംതിട്ടയിൽ പള്ളിയിലും സ്കൂളിലും മോഷണം; കാണിക്കവഞ്ചിയിലെ പണത്തിനു പുറമെ 2 കുപ്പി വൈനും അടിച്ചുമാറ്റി കള്ളന്മാർ

sandeep

Leave a Comment