കാലാവസ്ഥ കൂടി അനുകൂലമായതോടെ ശബരിമലയിലേക്ക് തീർഥാടക പ്രവാഹം തുടരുന്നു. മുൻവർഷങ്ങളേക്കാൾ ഇക്കുറി തിരക്ക് വർധിച്ചിട്ടുണ്ട്.
18 ലക്ഷത്തിനടുത്ത് തീർഥാടരാണ് ഇതുവരെ മലചവിട്ടിയത്. വെള്ളിയാഴ്‌ചയാണ് ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്ക് ഉണ്ടായത്.
ഇന്നലെ ശബരിമലയിൽ നല്ല തിരക്ക് അനുവപ്പെട്ടു. വൈകിട്ട് വരെ 61,951 പേരെത്തി. വരും ദിവസങ്ങളിലും തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.പൂർണ്ണ തൃപ്തിയിൽ ശബരിമല തീർഥാടകർ. 92,562 പേരാണ് വെള്ളിയാഴ്‌ച ദർശനം നടത്തിയത്.
കാനനപാതകൾ വഴിയും തത്സമയ ബുക്കിങിലൂടെയും ഏറ്റവും അധികം പേരെത്തിയതും വെള്ളിയാഴ്‌ച തന്നെയാണ്.
17,425 പേരാണ് തത്സമയ ബുക്കിങ് വഴി ദർശനം നടത്തിയത്. പുല്ലുമേട് കാനനപാത വഴി 2722 പേരാണ് വെള്ളിയാഴ്‌ച എത്തിയത്.