Kerala News kollam latest news

കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാല് പേർ, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് എഫ്ഐആർ

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കൊലയാളി സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നും എഫ്ഐആറിൽ പറയുന്നു. മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇടത് തോളിനും ഇടത് കാലിനും ഗുരുതര പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.

കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന് പുലർച്ചെ രണ്ടേ കാലോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. 2014-ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്.

മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിന്‍റെ അമ്മ ഓമന പറഞ്ഞു. വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്ന് അമ്മ ഓമന പറഞ്ഞു. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.

Related posts

താമരശേരിയിൽ കടയിലേക്ക് എസ് യു വി പാഞ്ഞ് കയറി രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

sandeep

എന്‍സിപിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പി സി ചാക്കോ

Nivedhya Jayan

ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത്, തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുത് ; ശബരിമല സർവീസിൽ KSRTC ക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

sandeep

Leave a Comment