ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഭീഷണി നേരിടുന്ന ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കെ എല്‍ രാഹുലിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
ഇന്ത്യൻ മുന്‍നിര ബാറ്റര്‍മാരില്‍ ഓസിസ് ബൗളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഒരേയൊരു ബാറ്റും രാഹുല്‍ മാത്രമായിരുന്നു.
ഓപ്പണറായി ഇറങ്ങിയ രാഹുല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് നാലാം ദിനം ഇന്ത്യയെ കൂട്ടത്തകര്‍ച്ചില്‍ നിന്ന് കരകയറ്റിയതിനൊപ്പം വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
നാലാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രാഹുലും ജഡേജയും ചേര്‍ന്നുള്ള 67 റണ്‍സ് കൂട്ടുകെട്ടാണ് 100 കടത്തിയത്.