India Kerala News latest news must read National News Sports

‘ഒന്നാം ടെസ്റ്റ് ഞങ്ങൾ നന്നായി കളിച്ചു, പെര്‍ത്തിലെ ജയം ആവര്‍ത്തിക്കാനാണ് ശ്രമിച്ചത്’; രോഹിത് ശര്‍മ

ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് തോല്‍വിയുടെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പെര്‍ത്തില്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചു. ഇവിടെ വന്ന് അത് വീണ്ടും ചെയ്യാനാണ് ആഗ്രഹിച്ചത്.

എന്നാല്‍ ഓരോ ടെസ്റ്റ് മത്സരത്തിനും അതിന്റേതായ വെല്ലുവിളിയുണ്ട്. പിങ്ക് പന്തില്‍ അത് വെല്ലുവിളിയാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. മത്സരത്തില്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമായിരുന്ന സമയങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു, മുതലാക്കാനായില്ല.

ഇത് നിരാശപ്പെടുത്തുന്ന ഫലമാണ്. മത്സരം വരുതിയിലാക്കാന്‍ പോന്ന പ്രകടനമൊന്നും ഞങ്ങള്‍ പുറത്തെടുത്തില്ല. അതുതന്നെയാണ് തോല്‍ക്കാനുണ്ടായ കാരണവും.

ഇനി ഗബ്ബ ടെസ്റ്റിനായി ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്. ഇതിനിടയില്‍ കൂടുതല്‍ സമയമില്ല. പെര്‍ത്തില്‍ ചെയ്തത് തന്നെയാണ് ഗബ്ബയില്‍ ചെയ്യാനും ആഗ്രഹിക്കുന്നത്. അതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ചില നല്ല ഓര്‍മ്മകള്‍ അവിടെയുണ്ട്, ഓരോ ടെസ്റ്റ് മത്സരത്തിന്റെയും വെല്ലുവിളികള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്നായി തുടങ്ങാനും നന്നായി കളിക്കാനും ടീം ആഗ്രഹിക്കുന്നുവെന്നും രോഹിത് ശർമ പറഞ്ഞു.

Related posts

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

sandeep

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

sandeep

ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നില്‍ വൻസംഘം; പരീക്ഷ റദ്ദാക്കാൻ ആവശ്യവുമായി പൊലീസ്

sandeep

Leave a Comment