India Kerala News latest news must read National News World News

പതിമൂന്നുകാരൻ വൈഭവ് സൂര്യവൻശി 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയല്സിൽ; ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്.

ഇടം കൈയൻ ബാറ്റർ ആയ വൈഭവ് ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതോടെ സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലത്തിനൊടുവിൽ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി തന്നെ.

രാജസ്ഥാനും ഡൽഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകൾ. 2011 മാർച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നു.

സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തിൽ 104 റൺസ് അടിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

ഇത് വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും പിടിച്ചു കയറാൻ വൈഭവിന് അവസരം സൃഷ്ടിച്ചു. നിലവിൽ ബീഹാറിന്റെ രഞ്ജി ട്രോഫി താരവും വൈഭവാണ്.

Related posts

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

sandeep

ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ കെഫോൺ; ജൂൺ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

sandeep

ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം; 1989 മുതല്‍ 2023 വരെയുള്ള നാള്‍വഴികളിലൂടെ

sandeep

Leave a Comment