Kerala News latest news must read

എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം; ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം

എറണാകുളം എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്.

എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് സമഗ്രമായി അന്വേഷിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ചിൽഡ്രൻസ് ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കാണാതാവുന്നത്.

ചിൽഡ്രൻസ് ഹോമിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

15 കുട്ടികളെ നോക്കാൻ ചിൽഡ്രൻസ് റൂമിലുള്ളത് ഒരു കൗൺസിലറാണ് ആകെയുള്ളതെന്ന് പൊലീസ് കണ്ടെത്തി.

മാത്രമല്ല പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാണാതായ പെൺകുട്ടികളിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്.

Related posts

പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍; സിപിഐഎംകാര്‍ രാഷ്ട്രീയവിരോധം തീര്‍ത്തതെന്ന് മെമ്പര്‍

sandeep

ഇന്ത്യയിൽ ആദ്യം; ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

Nivedhya Jayan

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

sandeep

Leave a Comment