Kerala News latest news must read thrissur

*ഇന്നലെ സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥി ഇതുവരെ തിരിച്ചെത്തിയില്ല; വരവൂരിൽ തിരച്ചിൽ; കാണാതായെന്ന് പരാതി

തൃശൂർ: എരുമപ്പെട്ടി സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. മന്തിയത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്.

വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്.

എന്നാൽ വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അനന്തൻ സ്‌കൂളിൽ എത്തിയില്ലെന്ന് മനസിലായത്.

പിന്നാലെ ബന്ധുക്കളുടെ വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

റോബിൻ ബസ് പുറത്തിറങ്ങി; പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷം ബസ് തമിഴ്നാട് MVD വിട്ടു നൽകി

sandeep

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

sandeep

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

sandeep

Leave a Comment