India Kerala News latest news must read

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

ദില്ലി: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും.

സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല.

സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും.

വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

Related posts

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ്

sandeep

രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 339നു പുറത്ത്; ജലജ് സക്സേനയുടെ മികവിൽ കേരളത്തിന് ആദ്യ ജയം

sandeep

ഭക്ഷ്യ സുരക്ഷാ വകുപ്പിനെ തടഞ്ഞ സംഭവത്തെ തുടർന്ന് ; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി.

Sree

Leave a Comment