ന്യൂജേഴ്സി: ഇന്ത്യയും ന്യൂജേഴ്സിയും തമ്മിൽ വാണിജ്യ ബന്ധം ഊർജ്ജിതപ്പെടുത്താൻ ലക്ഷ്യമിട്ട് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി രൂപീകരിച്ച ന്യൂ ജേഴ്‌സി ഇന്ത്യ കമ്മീഷൻ സംഘത്തിൽ ഇടം നേടി മുതിർന്ന മാധ്യമ പ്രവർത്തകനും കോർപ്പറേറ്റ് സീനിയർ എക്സിക്യൂട്ടീവുമായ കൃഷ്ണ കിഷോർ.
ഡിസംബർ 8 മുതൽ 16 ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സംഘത്തിലാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പേർസിലെ സീനിയർ ഡയറക്ടറും, പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ കൃഷ്ണ കിഷോർ ഇടം നേടിയത്. ന്യൂ ജേഴ്സി ലെഫ്റ്റനന്റ് ഗവർണറും സെക്രട്ടറി ഓഫ് സ്‌റ്റേറ്റും ആയ ടഹീഷ വേയാണ് ട്രേഡ് മിഷനെ നയിക്കുന്നത്.
ഇത് ആദ്യമായാണ് ന്യൂ ജേഴ്സിയെ പ്രതിനിധീകരിച്ച് ഒരു ഉന്നത തല ഔദ്യോഗിക സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയിൽ എത്തുന്നത്.
ഈ നിർണായക ദൗത്യത്തിന്റെ ഭാഗമാകാൻ കഴിയുന്നത് ജീവിതത്തിലെ ഒരു നേട്ടമായി കാണുന്നുവെന്ന് കൃഷ്ണ കിഷോർ വിശദമാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്. അഹമ്മദാബാദ്, അമൃത്‌സർ, ന്യൂ ഡൽഹി എന്നീ നഗരങ്ങൾ ട്രേഡ് മിഷൻ സംഘം സന്ദർശിച്ച് വിവിധ വാണിജ്യ കരാറുകളിൽ ഒപ്പു വെക്കും.