ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്നലെയും ഇന്നുമായി ലേലം നടക്കുകയാണ്.
ഞായറാഴ്ച നടന്ന ലേലത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി എത്തുകയായിരുന്നു മലയാളി കൂടിയായ കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റര്‍ ദേവ്ദത്ത് പടിക്കല്‍.
രണ്ട് കോടി അടിസ്ഥാന വിലയിട്ട ദേവ്ദത്ത് പടിക്കലിനെ ഏറ്റെടുക്കാന്‍ ടീമുകളിലാരും തയ്യറായില്ല. നിലവില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് ദേവ്ദത്ത്.
ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 പന്ത് നേരിട്ട പടിക്കല്‍ ഡക്കായി.
ഇതോടെ ലോങസ്റ്റ് ഡക്കുകളുടെ പട്ടികയില്‍ നാലാമനായി മാറി ദേവ്ദത്ത് പടിക്കല്‍. രണ്ടാം ഇന്നിങ്സിലാകട്ടെ 71 പന്തുകള്‍ നേരിട്ടിട്ടും 25 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തം പേരിലാക്കാനായത്.