death India Kerala News latest news must read

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ബൈക്ക് ഓടിച്ച 20കാരിക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത്

കോട്ടയം: ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Related posts

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്;കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി

Sree

സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു

sandeep

‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ

sandeep

Leave a Comment