Kerala News latest news

ആശമാര്‍ക്ക് പിന്നാലെ നിരാഹാര സമരത്തിനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാര്‍

ആശമാര്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാരും. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 30 ശതമാനത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് കടക്കുന്നത്.

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മറ്റുള്ളവര്‍ വാമൂടിക്കെട്ടി സമരം ചെയ്യും. 967 ഉദ്യോഗാര്‍ത്ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശകള്‍ ലഭിച്ചത്. ഉയര്‍ന്ന കട്ടോഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

Related posts

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ; വനംവകുപ്പ് കേസെടുത്തു

Sree

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

sandeep

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം

sandeep

Leave a Comment