India Kerala News latest news must read

ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ കളർകോ‍‍ട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിഷൻ ഇല്ലെന്നും കണ്ടെത്തി.

ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.

ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്. കാറിൽ സഞ്ചരിച്ചത് 11 വിദ്യാർഥികളായിരുന്നു.

ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ. പരുക്കേറ്റ ഒരാളുടെ നില ​ഗുരുതരമായി തുടരുകയാണ്.

ഇന്ന്ലെ രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു.

Related posts

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല, പിന്നാലെ റേഷൻ മസ്റ്ററിങ്ങും മുടങ്ങി

sandeep

പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ ഹൈദരാബാദിലെ വ്യവസായി

sandeep

അഴിമതി കാണിച്ചാൽ പൂവിട്ട പൂജിക്കണോ,കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിൽ: കെ സുരേന്ദ്രൻ ആത്മധൈര്യം

sandeep

Leave a Comment