Alappuzha Kerala News latest news must read National News

കളർകോട് വാഹനാപകടം; പരുക്കേറ്റ ആൽവിന്റെ നില അതീവഗുരുതരം, എറണാകുളത്തേക്ക് മാറ്റി

ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൽവിൻ ജോർജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടർമാർ.

തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി.

ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 6 വിദ്യാർത്ഥികളാണ്.

തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ മെഡിക്കൽ കോളജിലെ 5 എംബിബിഎസ്‌ ഒന്നാം വിദ്യാർത്ഥികൾക്ക് ക്യാമ്പസ് കണ്ണിരോടെയാണ് ഇന്നലെ വിടനൽകിയത്.

മരിച്ച ആയുഷ് ഷാജിയുടേയും ബി ദേവനന്ദന്‍റെയും സംസ്കാരം ഇന്നാണ് നടക്കുക.ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു.

Related posts

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട്

sandeep

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

sandeep

കശ്മീരിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

sandeep

Leave a Comment