Kerala News latest news thiruvananthapuram

അയല്‍വാസികള്‍ തമ്മിലടി; വീട്ടിൽ കയറി കരിങ്കല്ലുകൊണ്ടടിച്ചത് തലയ്ക്ക്, പ്രതി റിമാന്‍റിൽ

തിരുവനന്തപുരം: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ അക്രമിച്ചയാൾ അറസ്റ്റിൽ. ഉഴമലയ്ക്കൽ വാലൂക്കോണം സ്വദേശി വേണു (59) വാണ് പിടിയിലായത്. വേണുവിന്‍റെ അയല്‍വാസിയായ കരുണാകരനാണ് സംഭവത്തില്‍ പരിക്കേറ്റത്. രണ്ടാഴ്ച മുമ്പായിരുന്നു ആക്രമണം നടത്തത്. രാത്രി മദ്യപിച്ചെത്തിയ വേണു കരുണാകരനെ ആക്രമിക്കുകയായിരുന്നു. കരിങ്കല്ല്കൊണ്ട് തലയ്ക്കടിച്ചതോടെ ഗുരുതരമായി പരിക്കേറ്റ കരുണാകരൻ ആര്യനാട് ആശുപത്രിയിൽ ചികിത്സതേടി. അധിക്ഷേപം ചൂണ്ടിക്കാട്ടി വേണുവിനെതിരെ പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കി മധുവിൻ്റെ മാതാവ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് കുടുംബം

sandeep

കാസര്‍കോട് 15കാരിയുടേയും യുവാവിന്‍റേയും മരണം; ‘പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് ആശങ്ക’: ഹൈക്കോടതി

Nivedhya Jayan

സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

sandeep

Leave a Comment