KASARAGOD Kerala News latest news

പുലർച്ചെ ഓട്ടോ വിളിച്ച് വന്നു, സ്ഥലമെത്തിയപ്പോൾ ഡ്രൈവറെ കൊന്ന് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ തള്ളി; പ്രതി പിടിയിൽ

കാസര്‍കോട് മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി അഭിഷേക് ഷെട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലാത്. മംഗളൂരുവിലെ ഒരു സ്കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. മംഗളൂരു മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മ‍ഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുഹമ്മദ് ഷരീഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും കൈയിലും വെട്ടേറ്റപാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര‍്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞുവ്യാഴാഴ്ച പുലര്‍ച്ചെ ഷരീഫിന്‍റെ ഓട്ടോ വിളിച്ച് അഭിഷേക് ഷെട്ടി കുഞ്ചത്തൂരില്‍ എത്തുകയും അവിടെവെച്ച് കൊല നടത്തുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. 280ലേറെ സിസി ടിവി ക്യാമറകള്‍ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കുറ്റകൃത്യത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം.

Related posts

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

sandeep

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

sandeep

പ്രമുഖ ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

sandeep

Leave a Comment