kannur kerala Kerala News latest latest news

രാത്രി 11 മണിയ്ക്ക് കണ്ണൂര്‍ വനിതാ ജയിലിന് 25 മീറ്റർ ഉയരത്തില്‍ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു

കണ്ണൂർ: വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ. ജയിൽ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമാണ് ഡ്രോൺ പറത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിൽ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റർ ഉയരത്തിൽ ആയിരുന്നു ഡ്രോൺ പറന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ ജീവനക്കാരൻ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുതവണ ജയിൽ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോൺ മടങ്ങിയത്. ഡ്രോൺ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related posts

എട്ട് ദിവസത്തെ ദൗത്യം നീണ്ടത് 8 മാസം, ഒടുവില്‍ നാസ തിയതി കുറിച്ചു; സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

Nivedhya Jayan

കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

sandeep

പാലക്കാട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു, ആര്‍ആര്‍ടി എത്തി തുരത്തി

Sree

Leave a Comment