kannur Kerala News latest news

ഡോക്ടർ എഴുതിയ മരുന്നിനു പകരം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ നൽകിയത് മറ്റൊന്ന്.. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ….

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി എട്ടുമാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശി സമീറിന്റെ എട്ടുമാസം പ്രായമായ ആൺകുഞ്ഞാണ് ഗുരുതരാവസ്ഥയിലുള്ളത് .ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി.മരുന്നിന്റെ ഡോസ് കൂടിയതോടെ കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചു .സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കാൽപോൾ സിറപ്പായിരുന്നു ഡോക്ടർ കുറിച്ച് നൽകിയത്. എന്നാൽ മെഡിക്കൽ ഷോപ്പിൽ നിന്നും പകരം നൽകിയത് കാൽപോൾ ഡ്രോപ്പ്സ് ആയിരുന്നു.മരുന്ന് ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

Related posts

പുതുമുഖങ്ങളുടെ ചിത്രം, ഒപ്പം മാമുക്കോയയും; ‘മുകൾപ്പരപ്പ്’ പ്രദർശനത്തിന്

sandeep

റോബിൻ ബസ് പുറത്തിറങ്ങി; പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷം ബസ് തമിഴ്നാട് MVD വിട്ടു നൽകി

sandeep

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 39,000 തൊട്ടു

sandeep

Leave a Comment