കണ്ണൂരിൽ പോലീസ് ജീപ്പ് കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കുകളില്ല. ടൗൺ പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും വരികയായിരുന്നു പോലീസ് ജീപ്പ്. നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡർ മറികടന്നു ശേഷം സിറ്റി ട്രാഫിക്ക് പോലീസ് ബാരിക്കേഡ് ഇടിച്ചു തകർത്താണ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ധനം നിറക്കുകയായിരുന്ന കാറിൽ ആദ്യം ഇടിക്കുകയും പിന്നീട് ഇന്ധനം നിറക്കുന്ന യന്ത്രം ഉൾപ്പെടെ തകർത്താണ് പോലീസ് ജീപ്പ് നിന്നത്. ഇന്ധനചോർച്ച മുന്നിൽ കണ്ട് ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിരുന്നു.