IPL must read Sports World News

ഐപിഎൽ നോക്കണ്ട, ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ

ഐപിഎൽ നോക്കണ്ട ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ‘വേറെ ലെവൽ’ ആയിരിക്കുമെന്ന് ഗാവസ്കർ.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ എടുത്തതിനെ ന്യായീകരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.

ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്നാണ് ഗാവസ്കറിന്റെ നിലപാട്. മുംബൈ ഇന്ത്യൻസിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ ഹാർദിക്കിനു സാധിച്ചിരുന്നില്ല.

ഓൾറൗണ്ടറായ പാണ്ഡ്യയ്ക്ക് 10 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റുകൾ മാത്രമാണു നേടാൻ സാധിച്ചത്. 197 റൺസ് താരം അടിച്ചെടുത്തു.
ഐപിഎല്ലിൽ കളിക്കുന്നതും രാജ്യത്തിനായി ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ വ്യത്യസ്തമായ പ്രകടനമായിരിക്കും താരങ്ങളുടേത്.

ഹാർദിക് പാണ്ഡ്യയും അങ്ങനെയായിരിക്കും. ഐപിഎല്ലിൽ താരത്തിന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച രീതിയിലാണ് അതൊക്കെ കൈകാര്യം ചെയ്തത്.

ഇന്ത്യയ്ക്കായി വിദേശ മണ്ണിൽ കളിക്കുമ്പോൾ പാണ്ഡ്യ തീർത്തും വ്യത്യസ്തനായൊരു താരമായിരിക്കും.’’
ട്വന്റി20 ലോകകപ്പിൽ പാണ്ഡ്യ ബാറ്റു കൊണ്ടും പന്തുകൊണ്ടും തിളങ്ങുമെന്നാണ് കരുതുന്നതെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

ALSO READ:സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്

Related posts

എറണാകുളം മെഡിക്കല്‍ കോളജിൽ 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

sandeep

പരാജയം സമ്മതിച്ച് കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

sandeep

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു

sandeep

Leave a Comment