death India latest news must read

പട്ട ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ട ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം.

മധ്യപ്രദേശിലെ ധാർ നഗരത്തിലാണ് അപകടമുണ്ടായത്. മൂർച്ചയുള്ള ചൈനീസ് ചരട് കുരുങ്ങി കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നഗരത്തിലെ ഹത്വാര ചൗക്കിലാണ് സംഭവം. വിനോദ് ചൗഹാൻ ഏഴുവയസ്സുള്ള മകനോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു.

ഇതിനിടെ മകൻ്റെ കഴുത്തിൽ പട്ട ചരട് കുടുങ്ങി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ മകനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടം പറത്താൻ ചൈനീസ് ചരടാണ് ഉപയോഗിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (സിഎസ്പി) രവീന്ദ്ര വാസ്‌കെൽ പറഞ്ഞു. ഇത്തരം ചരടുകൾക്ക് മൂർച്ചയുള്ളതായതിനാൽ ഇവ നിരോധിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

നിരോധിത ചരടുകൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

ഇവ വിൽക്കുന്നവരെ കണ്ടെത്താൻ പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു

Related posts

ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം

sandeep

ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

sandeep

മൃതദേഹം തിരിച്ചറിഞ്ഞു: മഹാരാഷ്ട്രയിൽ മരിച്ചത് കണ്ടശാങ്കടവ് സ്വദേശി ജേക്കബ്.

Sree

Leave a Comment