തമിഴകത്ത് മാത്രമല്ല മങ്കാത്ത മലേഷ്യയിലടക്കം തിയറ്ററുകളില്‍ വീണ്ടും
അജിത്ത് നായകനായി വേഷമിട്ട് ഹിറ്റായ ചിത്രമാണ് മങ്കാത്ത. മങ്കാത്ത വീണ്ടും റിലീസ് ചെയ്യുകയാണ്.
2011ല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടിയതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളുമുണ്ട്.
തമിഴ്‍നാട്ടില്‍ മാത്രമല്ല മലേഷ്യയില്‍ അടക്കം ചിത്രത്തിന്റെ റീ റിലീസ് ഉറപ്പായെന്നാണ് റിപ്പോര്‍ട്ട്.
അജിത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായിട്ടാണ് മങ്കാത്തയെ കണക്കാക്കുന്നത് എന്നാണ് വിലയിരുത്തല്‍.
മങ്കാത്ത 2011ല്‍ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും മങ്കാത്തയെത്തുമ്പോള്‍ വൻ സ്വീകരണം ചിത്രത്തിന് ലഭിക്കും എന്നാണ് പ്രതീക്ഷ. മെയ്‍ ഒന്നിനാണ് മങ്കാത്ത വീണ്ടും തിയറ്ററുകളില്‍ റിലീസാകുക.
FOR MORE DETAILS: VISIT OUR WEBSITE