GOLD kerala Kerala News latest latest news

Gold Rate Today: പിടിച്ചുകെട്ടാനാകുന്നില്ലേ.., വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്നും റെക്കോർഡിട്ട് സ്വർണവില. പവന് ഇന്ന് 280 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്. വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.
ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.
ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.
ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.
ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.
ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ
ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ
ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ
ഫെബ്രുവരി 10: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,840 രൂപ

Related posts

വയനാട്ടിൽ ലോറിയും കെ എസ് ആർ ടി സി  ബസും  കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

sandeep

പീഡനം; യുവാവിന് 18 വർഷം തടവ്

sandeep

പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

sandeep

Leave a Comment