death latest news

അജ്മാൻ രാജകുടുംബാംഗം ഷെയ്ഖ് സയീദ് ബിന്‍ റാഷിദ് അല്‍ നുഐമി അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം മൂന്ന് ദിവസം

അജ്മാൻ: അജ്മാന്‍ രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിന്‍ റാഷിദ് അല്‍ നുഐമി അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. റൂളേഴ്‌സ് കോർട്ടാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അജ്മാന്‍ എമിറേറ്റില്‍ മൂന്ന് ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. ദുഃഖാചരണ വിവരം അജ്മാന്‍ ഭരണാധികാരി എക്‌സിലൂടെ അറിയിക്കുകയായിരുന്നു.ഖബറടക്ക ചടങ്ങുകള്‍ ഇന്ന് ളുഹര്‍ നമസ്‌കാരത്തിന് ശേഷം ജര്‍ഫിലെ ഷെയ്ഖ് സായിദ് പള്ളിയില്‍ നടക്കും. രാജ കോടതി ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും അനുശോചന സന്ദേശത്തില്‍ പറയുന്നു.

Related posts

രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ

sandeep

അരവിന്ദാക്ഷൻ്റെ അമ്മയുടെ പേരില്‍ നിക്ഷേപം ഇല്ല, വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്

sandeep

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു, മുഖ്യമന്ത്രി വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

Nivedhya Jayan

Leave a Comment