Chennai Kerala News latest news

രജനി-ലോകേഷ് ചിത്രം ‘കൂലി’യുടെ ഷൂട്ടിംഗ് പൂർത്തിയായി; ഇനി തീയറ്ററില്‍ കാണാം

ചെന്നൈ: കരിയറില്‍ ആദ്യമായി രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സാണ് ഒരു വീഡിയോയിലൂടെ അറിയിച്ചത്.

അതേ സമയം ചിത്രം പൂര്‍ത്തിയാകും മുന്‍പേ ചിത്രത്തിന് റെക്കോ‍ഡ് ഒടിടി തുകയാണ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ്‍സൈറ്റ് ആയ കൊയ്‍മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

അവരുടെ റിപ്പോര്‍ട്ട് പ്രകാരം 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. കൊയ്‍‍മൊയ്‍യുടെ തന്നെ കണക്ക് പ്രകാരം ജയിലറിന്‍റെ ഒടിടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയിരുന്നത്.

രജനീകാന്തിനെ കൂടാതെ, ചിത്രത്തിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കൂടാതെ, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ പൂജ ഹെഗ്‌ഡെ ഒരു സ്പെഷ്യല്‍ ഡാന്‍സ് രംഗത്തും എത്തുന്നുണ്ട്.

നേരത്തെ ലോകേഷിന്‍റെ ജന്മദിനത്തില്‍ കൂലി ടീസര്‍ പുറത്തിറങ്ങും എന്നാണ് വിവരം വന്നിരുന്നെങ്കിലും. അതല്ല ഒളിപ്പിച്ചുവച്ച സര്‍പ്രൈസ് എന്ന് വ്യക്തമാക്കുന്നതാണ് ലോകേഷ് ജന്മദിനത്തില്‍ പുറത്തുവിട്ട ചിത്രം. ആമിർ ഖാനും ലോകേഷ് കനകരാജും ഉൾപ്പെടുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായതോടെ കൂലിയില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന അഭ്യൂഹം ശക്തമാണ്. അതിനിടെ നിർമ്മാതാക്കൾ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള കൂടുതല്‍ പിന്നണി ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ഒരു ആക്ഷൻ എന്റർടെയ്‌നറാണ് കൂലി. സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ തമിഴ് സൂപ്പർസ്റ്റാർ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം.

Related posts

വിവാഹ വാഗ്‌ദാനം നൽകിയിരുന്നു എന്ന് ഷിയാസിൻ്റെ മൊഴി

sandeep

മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

sandeep

നിയമന കോഴക്കേസിലെ മാസ്റ്റർ ബ്രെയിൻ ബാസിത് ഇനി പോലീസ് കസ്റ്റഡിയിൽ

sandeep

Leave a Comment