accident Kerala News latest news

എറണാകുളത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്കും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

എറണാകുളം: എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

Related posts

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ; പൊലീസ് നടപടി

sandeep

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

sandeep

കള്ളപ്പണം വെളുപ്പിക്കൽ കേസ്: രണ്ട് സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

sandeep

Leave a Comment